ഡല്‍ഹി: ഗാന്ധിവധക്കേസിലെ പ്രതിയെ മോചിപ്പിക്കാമെങ്കില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെയും വിട്ടയച്ചു കൂടെയെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് തമിഴ്നാടിനു വേണ്ടി ഹാജരായ മുതര്‍ന്ന അഭിഭാഷകന് രാകേഷ് ദ്വിവേദി ഇക്കാര്യം ഉന്നയിച്ചത്. രണ്ടു വധക്കേസുകളും വ്യത്യസ്തമായി പരിഗണിക്കുന്നത് എങ്ങനെയാണെന്ന് ദ്വിവേദി ചോദിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവാണ് ഹര്‍ജി പരിഗണിക്കുന്നത്.
1949ല്‍ ഗാന്ധിജിയുടെ വധഗൂഢാലോചനയില്‍ ഗോപാല്‍ വിനായക് ഗോഡ്സെയ്ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോഡ്സെയുടെ സഹോദരനെ പിന്നീട് മോചിപ്പിച്ചിരുന്നു. രാഷ്ട്രപിതാവായാണ് ഗാന്ധിജി നമ്മള് കണക്കാക്കുന്നത്. ആ കേസില്‍ പോലും പ്രതിയെ 16 വര്‍ഷത്തിനുശേഷം തടവുശിക്ഷ കുറച്ചു നല്കി മോചിപ്പിച്ചെന്ന് ദ്വിവേദി ചൂണ്ടിക്കാണിച്ചു. വാദം ചൊവ്വാഴ്ചയും തുടരും.
Discussion about this post