തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ഇപ്പോള്‍ വര്‍ധിപ്പിച്ച യൂണിറ്റിന് പത്ത് പൈസക്ക് പുറമെ വീണ്ടും പത്ത് പൈസ കൂടി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
ജനങ്ങളില്‍ നിന്ന് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ ഇത് പിരിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന് വൈകാതെ തീരുമാനമെടുക്കും.
2019 ഏപ്രില്‍ -ജൂണ്‍ കാലത്തെ സര്‍ചാര്‍ജായി യൂണിറ്റിന് പത്ത് പൈസ വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞദിവസം കമ്മീഷന് തീരുമാനിച്ചിരുന്നു. 13 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.
Discussion about this post