ഡൽഹിയിലെ ജാമിയ നഗറിൽ ഡിസംബർ 15ന് നടന്ന കലാപത്തിന്റെ പുറകിലെ രാഷ്ട്രീയ ബന്ധങ്ങൾ വെളിപ്പെടുന്നു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായ കലാപത്തിന്റെ കേസന്വേഷിച്ച ഡൽഹി പോലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ, കോൺഗ്രസ് മുൻ എം.എൽ.എ ആസിഫ് ഖാന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
ചാർജ്ജ് ഷീറ്റിൽ കലാപത്തിന് ആഹ്വാനം നൽകിയ ഒന്നാം പേരുകാരൻ മുൻ ജെ എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമാണ്.ഫർഖാൻ എന്നൊരു പ്രതി, ഷർജീൽ ഇമാമിന്റെ ആഹ്വാനങ്ങൾ പ്രേരിതനായിട്ടാണ് താൻ കലാപത്തിൽ പങ്കെടുത്തതെന്ന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post