വ്യാജ രേഖകൾ ചമച്ച് ഹൈദരാബാദ് നഗരത്തിൽ 127 പേർ ആധാർ എടുത്തുവെന്ന് തെലുങ്കാന പോലീസ്.പൗരത്വം തെളിയിക്കുന്ന യഥാർത്ഥ രേഖകൾ സഹിതം 127 പേരോടും ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് യു.ഐ.ഡി.എ.ഐ നോട്ടീസ് നൽകി.
നഗരത്തിൽ ഒരുപാടുപേർ വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ കരസ്ഥമാക്കിയ എന്ന് തെലുങ്കാന പോലീസ് വിവരം നൽകിയത് അനുസരിച്ചാണ് നടപടിയെന്ന് യു.ഐ.ഡി.എ.ഐ വെളിപ്പെടുത്തി.എല്ലാവരോടും ഫെബ്രുവരി 20 നാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെതെങ്കിലും, ഒറിജിനൽ രേഖകൾ സംഘടിപ്പിക്കാനുള്ള സമയപരിധി അനുവദിച്ചുകൊടുത്ത് തിയ്യതി മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു.ആധാർ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കിലും അനധികൃത കുടിയേറ്റക്കാർക്ക് ആധാർ നൽകരുതെന്ന് സുപ്രീം കോടതിയുടെ വിധി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.












