സംസ്ഥാനത്തെ മുഴുവൻ സമയ സജീവ നഗരമായി മാറാൻ തിരുവനന്തപുരം.സംസ്ഥാനത്തെ നഗരങ്ങൾ 24 മണിക്കൂറും സജീവമാക്കാനുള്ള സർക്കാർ പദ്ധതിയുടെ മുന്നോടിയായാണ് തിരുവനന്തപുരത്തെ ആദ്യ ‘ഉറങ്ങാ’ നഗരമായി തിരഞ്ഞെടുത്തത്. വരുന്ന ഏപ്രിൽ മുതൽ കേരള സംസ്ഥാനത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം മുഴുവൻ സമയം പ്രവർത്തിക്കുന്ന രീതിയിലാക്കി മാറ്റാനുള്ള പദ്ധതി ആരംഭിക്കും.
ഇതിനായി പോലീസ് വകുപ്പ്, ടൂറിസം വകുപ്പ്, തദ്ദേശഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, നഗരസഭ എന്നിവയെല്ലാം ഉൾപ്പെടുത്തി സമിതി നിർമ്മിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഐടി മേഖലയിൽ നിന്നുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ കേരളത്തിലെ നഗരങ്ങളിൽ ഒന്നും രാത്രി ജീവിതമില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post