ഡല്‍ഹി: വിവാദ പരാമർശവുമായി എഐഎംഐഎം നേതാവ് വാരിസ് പഠാന്. നൂറ് കോടി ജനങ്ങള്‍ക്ക് മറുപടി നല്കാന് 15 കോടി വരുന്ന മുസ്ലിം സമൂഹം മതിയെന്നാണ് വാരിസ് പഠാന്റെ വിവാദ പരാമര്‍ശം.
ഇപ്പോള്‍ മുസ്ലിം സ്ത്രീകളാണ് രാജ്യത്തെ വിറപ്പിക്കുന്നത്. മുസ്ലിം സമൂഹം മുഴുവന്‍ ഒന്നിച്ചുവന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും മുന്‍ എം എല്‍ എ കൂടിയായ പഠാന് പറയുന്നു.
”മുന്‍നിരയില്‍ സ്ത്രീകളെ അണിനിരത്തിയെന്ന് അവര്‍ പറയുന്നു. പെണ്സിംഹങ്ങള് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, എന്നിട്ടും നിങ്ങള്‍ വിയര്‍ക്കുകയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചുവന്നാല്‍ എന്താണുണ്ടാകുക എന്ന് നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ 15 കോടി മാത്രമെ ഉണ്ടാകൂ. പക്ഷേ അത് ഭൂരിപക്ഷം വരുന്ന 100 കോടിയേക്കാള്‍ ശക്തമായ കൂട്ടമാണ്”- പൊതുചടങ്ങില്‍ പഠാന് ഭീഷണി മുഴക്കി.
Discussion about this post