യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് കൂടെ മകള്‍ ഇവാങ്ക ട്രംപും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് മകളുമെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്നറും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടും. പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയയും ഫെബ്രുവരി 24, 25 തീയ്യതികളിലാണ് ദ്വിദിന സന്ദര്‍ശനത്തിനായെത്തുന്നത്. അഹമ്മദാബാദ്, ആഗ്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.
മോദിയും ട്രംപും വിമാനത്താവളത്തില്‍ നിന്ന് മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നടത്തിയ റോഡ് ഷോയുടെ 22 കിലോമീറ്റര്‍ വഴിയില്‍ ഒരു ലക്ഷം ആളുകള്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ഹൗഡി മോദി പരിപാടിയ്ക്ക് സമാനമായാണ് നമസ്തേ ട്രംപ് എന്ന പരിപാടി ഇന്ത്യ നടത്തുകയെന്ന് ഇന്നലെ വിദേശ കാര്യ സെക്രട്ടറി രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു
Discussion about this post