ഹൈദരാബാദ്: ഹൈദരാബാദില്‍ പൗരത്വ ഭേദഗതി നിയമത്തെ അനൂകൂലിച്ചുകൊണ്ടുള്ള മെഗാറാലിയുമായി കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ. മാര്‍ച്ച് 15ന് ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വിമര്‍ശകനായ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമാണിത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസാക്കിനിരിക്കെയാണ് ബിജെപി കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രമേയം പാസാക്കാനുള്ള തെലങ്കാന നിയമസഭയുടെ നീക്കത്തെ പിന്തുണച്ച് ഒവൈസി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ക്ഷേമപദ്ധതികളുമായി ബന്ധമില്ലെന്നും ഇത് ഭാവിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഒവൈസി അവകാശപ്പെടുന്നത്.
പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ച നടത്താന്‍ ഒവൈസി അമിത് ഷായെ വെല്ലുവിളിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചെത്തിയ അമിത് ഷാ പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.
Discussion about this post