ചൈനയിൽ കൊറോണ രോഗബാധിതരെ ചികിത്സിക്കാൻ സ്വന്തം വിവാഹം നീട്ടി വെച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഡോക്ടർ മരിച്ചു.വുഹാനിലെ പെങ് യിൻഹ്വായാണ് കൊറോണ ബാധ മൂലം തന്നെ മരണപ്പെട്ടത്. വുഹാൻ നഗരമാകെ കൊറോണ പടർന്നു പിടിച്ചപ്പോൾ, കർത്തവ്യബോധം മൂലം സ്വന്തം വിവാഹം മാറ്റിവെച്ച് പെങ്, രോഗികളെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
ജിയാങ്സിയ മേഖലയിലെ ‘ഫസ്റ്റ് പീപ്പിൾസ്’ ഹോസ്പിറ്റലിലെ ഭിഷഗ്വരനായ പെങ്, രോഗികളുമായി പുലർത്തിയ നിരന്തരസമ്പർക്കം മൂലമാണ് രോഗബാധിതനായത്. രോഗികളുമായി ഇടപെടാനും ടെസ്റ്റുകൾ നടത്താനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച കാരണമാണ് പെങ്ങിനു രോഗബാധയേറ്റതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജനുവരി 25ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർ പെങ്, ഇത്ര നാളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.













Discussion about this post