മഹാരാഷ്ട്രയിൽ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ പറ്റില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി. മുസ്ലിങ്ങൾ വളരെയധികം ബാധിക്കുമെന്നും അതുകൊണ്ട് നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട എന്നും അബു അസ്മി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പുനൽകി. കേരളത്തിലും പശ്ചിമ ബംഗാളിലും നടപ്പിലാക്കിയത് പോലെ പൗരത്വഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് പ്രമേയം പാസാക്കണമെന്നും അബു അസ്മി ആവശ്യപ്പെട്ടു.സെൻസസ് പോലെ എൻപിആർ മഹാരാഷ്ട്രയിൽ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെ ശക്തമായി എതിർക്കുമെന്ന് അബു അസ്മി പ്രഖ്യാപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നിലപാടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വീകരിച്ചത്.ഇന്നലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ശേഷം, എൻ.പി.ആറിൽ ജനങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post