ഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 60 കോടിയുടെ മയക്കുമരുന്നുമായി മൂന്നു വിദേശികള്‍ അറസ്റ്റില്‍. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്.
മൊസാംബിക്കിൽ നിന്ന് വിമാനത്താവളത്തില്‍ എത്തിയ രണ്ടു സ്ത്രീകളാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് 10 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഐവറി കോസ്റ്റ് പൗരനും ഗ്രേറ്റര്‍ നോയിഡയില്‍ താമസക്കാരനുമായ യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്ന് നാലു കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
Discussion about this post