എ.എന്‍ അഭിലാഷ്
നമസ്‌തെ ട്രംപ്….!
….
ജിഹാദി ഫണ്ടിന്റെ ബലത്തില്‍ രാജ്യത്തെ നാണം കെടുത്താനും, ഒറ്റാനും ഇറങ്ങിയ മാധ്യമ വാര്‍ത്തകള്‍ക്ക് അല്‍പായുസ്സ്.
…
പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും സബര്‍മതിയിലേക്ക് റോഡ് മാര്‍ഗവും അവിടെ നിന്ന് സ്റ്റേഡിയത്തിലേക്ക് റോഡ് ഷോയില്‍ പങ്കെടുത്തും എത്തുന്ന ഭാരതത്തിന്റെ അതിഥിയാണ് ട്രംപ് .
സ്വാഭാവികമായും നയതന്ത്രപരമായി പ്രാധാന്യമുള്ള സന്ദര്‍ശനം കൂടിയാവും ഇത്.
ആതിഥ്യമര്യാദയോടെ അദ്ദേഹത്തെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്.
മുകളില്‍ പറഞ്ഞ രണ്ട് വീഥികളിലും അതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ നടക്കുന്നുണ്ട്.
എയര്‍പോര്‍ട്ടില്‍ നിന്ന് സബര്‍മതിയിലേക്കും, തിരിച്ച് സ്റ്റേഡിയത്തിലേക്കും പോവുന്നതിനിടയില്‍ ഉള്ള പ്രധാന ജംഗ്ഷന്‍ ആണ് ഇന്ദിരാ സര്‍ക്കിള്‍.ഇതിന് 100 മീറ്റര്‍ അകലത്തില്‍ ആണ് ഇന്ദിരാ ബ്രിഡ്ജ്.
ഈ സര്‍ക്കിളിനോട് ചേര്‍ന്ന് തന്നെയാണ് ഇന്ദിരാ നഗര്‍ കോളനിയും.
ഇവിടെ മതില്‍ കെട്ടിയതാണ് ചില മാധ്യമങ്ങള്‍ ആഘോഷിച്ചത്.
അഹമ്മദാബാദ് മുഴുവന്‍ വഴിയോരങ്ങളില്‍ മതില്‍ കെട്ടി എന്നാണ് പ്രചരിപ്പിച്ചത്.
ഇന്ദിരാ കോളനിയെ ,റോഡില്‍ നിന്നും വേര്‍തിരിക്കാന്‍ നേരത്തെ കെട്ടിയിരുന്ന താല്‍ക്കാലിക ഷീറ്റുകള്‍ പലപ്പോഴും കോളനിക്കാര്‍ തന്നെ നശിപ്പിച്ചിരുന്നു.
മതില്‍ കെട്ടാന്‍ മുനിസിപ്പാലിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് അറിഞ്ഞത്.
കേവലം 400 മീറ്റര്‍ ദൂരത്തില്‍ ,4 അടി ഉയരത്തില്‍ കെട്ടിയ മതിലാണ് ഭൂലോക സംഭവമായി ചിലര്‍ അവതരിപ്പിച്ചത്.
റോഡില്‍ നിന്നും നോക്കിയാല്‍ കോളനി കാണാന്‍ സാധിക്കും താനും.
റോഡിനിരു വശത്തും 4 അടി ഉയരത്തില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ ഉയരുന്നുണ്ട് താനും.
( ചിത്രത്തില്‍ ഉള്ളത് നിര്‍മ്മാണം നടക്കുന്ന ചില ബാരിക്കേഡുകള്‍ ആണ്., )
മാത്രമല്ല ഇന്ദിര സര്‍ക്കിള്‍ മുതല്‍ സബര്‍മതി വരെ ട്രംപ് കടന്ന് പോവുന്ന റോഡിന്റെ വശങ്ങളില്‍ മറ്റ് ചില കോളനികള്‍ ഉണ്ട് താനും. അതൊന്നും പക്ഷേ മതില്‍ കെട്ടി മറച്ചിട്ടില്ല.
ഇന്ദിര നഗറില്‍ മതില്‍ കെട്ടാന്‍ കാരണം ഞാന്‍ ആവര്‍ത്തിക്കുന്നു അത് ഒരു പ്രധാന ,തിരക്കുള്ള ജംക്ഷന്‍ ആയത് കൊണ്ട് കൂടിയാണ്.
ഇന്ദിര നഗറിന് എതിര്‍ വശത്തായി മറ്റൊരു കോളനി കൂടി ഉണ്ട്. അവിടെ പക്ഷേ മതില്‍ കെട്ടിയിട്ടില്ല. അവിടെയും കെട്ടുമായിരിക്കും.
കോളനിയില്‍ നിന്നും കളിക്കുന്ന കുട്ടികള്‍ ,റോഡിലേക്ക് തെറിച്ച് വീഴുന്ന പന്തുകള്‍ എടുക്കാന്‍ അപകടകരമാം വിധം സിഗ്‌നല്‍ ജംഗ്ഷനിലേക്ക് എത്തുന്നതും കണ്ടിരുന്നു.
ഈ കോളനിയുടെ പ്രവേശന കവാടത്തില്‍ തന്നെ ഒരു ക്ഷേത്രമുണ്ട് .. കോളനിക്കാരുടേതായി ..
(മറിച്ചായിരുന്നെങ്കില്‍ മുസ്ലിം കോളനി മതില്‍ കെട്ടി വേര്‍തിരിച്ചു എന്ന് എഴുതിത്തകര്‍ത്തേനെ ജിഹാദി മാധ്യമ സഖാക്കള്‍ )
മറ്റൊന്ന് ഇവിടെയുള്ള കോളനിവാസികള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പാലിറ്റി ,ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പക്ഷേ പലരും അങ്ങോട്ട് മാറാന്‍ മടിക്കുകയാണ്.
മാത്രമല്ല ചിലര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയതായും അറിയാന്‍ കഴിഞ്ഞു.
ഇതൊക്കെ നേരിട്ട് മനസ്സിലാക്കിയത് കൊണ്ടാവും, ചില മാധ്യമ വാര്‍ത്തകള്‍ കണ്ട് ഗുജറാത്തിലേക്ക് വണ്ടി കയറിയവര്‍ അടുത്ത വണ്ടിക്ക് തിരിച്ച് കയറിയതും.
ഇതിലും,വൃത്തി ഹീനമായ സാഹചര്യത്തില്‍ ,മണ്ണും തിന്ന് ജീവിക്കുനവരുടെ കോളനികളുണ്ട് തിരുവനന്തപുരം നഗരത്തില്‍ …
അട്ടപ്പാടിയില്‍…!
നഗരത്തിന്റെ അഴുക്ക് ചാല്‍ വിതയ്ക്കുന്ന ദുരിതം പേറി എത്രയോ ചേരികള്‍ കോഴിക്കോട്… !
ഇതിലും ചെറുതാണ് ഈ ഇന്ദിര കോളനി.
പക്ഷേ നരേന്ദ്ര മോദിക്കെതിരെ കിട്ടിയ ആയുധമെന്ന നിലക്ക് ഉയര്‍ത്താന്‍ ശ്രമിച്ചു. ദയനീമായി പരാജയപ്പെട്ടു.
ചേരികള്‍ എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു.?
എന്തു കൊണ്ട് പുനരധിവാസത്തിന് അവര്‍ മടിക്കുന്നു.?
ചേരി നിര്‍മ്മാര്‍ജ്ജനം ഫലവത്താവാത്തത് എന്ത് കൊണ്ട്?
ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
പക്ഷേ …. ഇത് പോലുള്ള വ്യാജ പ്രചാരണത്തിന്റെ അകമ്പടിയോടെയാവരുതെന്ന് മാത്രം.!
…..
അപ്പൊ CITU ക്കാര് ചെല്ല്….
അടുത്തത് കൊണ്ട് വാ….!
https://www.facebook.com/abhi1vlm/posts/10216506429515161













Discussion about this post