ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഏതെങ്കിലും തരത്തില്‍ സിറിയന്‍ വ്യോമപാത ലംഘിക്കപ്പെട്ടാല്‍ അതിനെ ശത്രുക്കളുടെ സൈനിക ആക്രമണമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് നല്കി തൊട്ടടുത്ത ദിവസമാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേല്‍ തൊടുത്ത മിസൈലുകള്‍ സിറിയ വെടിവച്ചിട്ടു.
ഇസ്രയേല്‍ പ്രതിരോധന വകുപ്പും തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ചു. സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 21 മിസൈലുകളാണ് വര്‍ഷിച്ചതെന്നും ഐഡിഎഫ് (ഇറാന് ഡിഫന്‍സ് ഫോഴ്സ്) വ്യക്തമാക്കി. അതിനിടെ, ആക്രമണം സംബന്ധിച്ച് വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും സിറിയന്‍ ഭരണകൂടം അറിയിച്ചു.
ഈ മാസം 13ന് സമാന രീതിയില്‍ ഇറാന് ദമാസ്കസ് തലസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ആ ആക്രമണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അന്നത്തെ ആക്രമണത്തിന് ബെല്ജിയമാകാം ഉത്തരവാദികളെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
Discussion about this post