ഗുരുവായൂര്‍ ദേവസ്‌വത്തിന്റെ ജ്ഞാനപ്പാന പുരസ്‌ക്കാരം കവിയും മുഖ്യമന്ത്രിയുടെ ഉപദേശകനുമായ പ്രഭാവര്‍മ്മയ്ക്ക് നല്‍കിയത് വിവാദമാകുന്നു. കൃഷ്ണ നിന്ദയുള്ളതാണ് പ്രഭായ വര്‍മ്മയുടെ ശ്യാമാ മാധവം എന്ന കവിതായെന്നാണ് ആരോപണം. പുറംചട്ടയില്‍ കൃഷ്ണന്റെ ചിത്രം ആലേഖനം ചെയ്തതിനാല്‍ നല്‍കാവുന്നതല്ല ഭക്തരുടെ വികാരം മാനിക്കേണ്ട ദേവസ്വം ബോര്‍ഡിന്റെ പുരസ്‌ക്കാരം എന്നാണ് ഉയരുന്ന പ്രതികരണം.
കൃഷ്ണനെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള കവിതയ്ക്ക് പുരസ്‌ക്കാരം നല്‍കിയത് ഭക്ത കവിയായ പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തപസ്യ കലാവേദി പ്രസ്താവനയില്‍ ആരോപിച്ചു. ഭഗവത് ഗീത ഉപദേശിച്ചതില്‍ കൃഷ്ണന്‍ ഖേദിക്കുന്നതായും, പാഞ്ചാലിയോട് രഹസ്യകാമന പുലര്‍ത്തുന്നിയിരുന്നു തുടങ്ങി ശ്രീകൃഷ്ണന്റെ ജീവിതത്തെ അപ നിര്‍മ്മിച്ച് അപമാനിക്കുന്നതാണെന്ന് പ്രഭാ വര്‍മ്മയുടെ കൃതി എന്നാണ് വിലയിരുത്തല്‍. അവാര്‍ഡ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും തപസ്യം ആവശ്യപ്പെട്ടു. വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.
ഹരി ശങ്കര്‍ എസിന്റെ ഫേസ്ബുക്ക് കുറിപ്പ്-
ഗുരുവായൂരപ്പന്റെ ഭക്തന്മാര്‍ക്ക് പ്രതികരണശേഷി കുറവാണെന്നു കരുതി ഇത്തരം കുതിരകയററം ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡിന് എന്തു ലാഭമെന്നു മനസ്സിലാവുന്നില്ല.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പൂന്താനം അവര്‍ഡ് പ്രഭാവര്‍മയുടെ *ശ്യാമമാധവം* എന്ന കവിതയ്ക്ക് feb 28പൂന്താനം ദിനത്തില്‍ സമ്മാനിക്കുകയാണ്.
കേള്‍ക്കുമ്പോള്‍ മറിച്ചൊരഭിപ്രായം ശ്രീകൃഷ്ണഭക്തന്മാര്‍ക്ക് തോന്നാനിടയില്ല കാരണം ശ്രീകൃഷ്ണനെക്കുറിച്ചുളള കവിതയ്ക്കാണല്ലോ അവാര്‍ഡ്.അതിലെന്താ വിശേഷിച്ച് ചിന്തിക്കാന്‍ എന്നേ നിഷ്‌കളങ്കരും ഉദാസീനരുമായ ഭക്തസമൂഹം വിചാരിക്കൂ.എന്നാല്‍ എന്താണ് ആ കവിതയുടെ പ്രതിപാദ്യവിഷയം എന്നൊന്ന് ചിന്തിക്കാതിരിക്കാന്‍ പ്രതികരണശേഷിയുളളവര്‍ക്ക് പററില്ല.
മനോഹരമായ ശ്രീകൃഷ്ണചിത്രം പതിച്ച പുറംകവറോടുകൂടിയ പുസ്തകത്തിലെ 110 പേജും ശ്രീകൃഷ്ണനിന്ദയാണ്.നിഷാദന്റെ അമ്പേററ് ചാകാന്‍ തുടങ്ങുന്ന കൃഷ്ണന്‍ താന്‍ ചെയ്തപാപങ്ങളോരോന്നും ചിന്തിച്ച് നിസ്സഹായനും പശ്ചാത്താപവിവശനും പാപബോധത്താല്‍ നീറുന്നവനുമായി മാറി സ്വയം ശപിക്കുകയാണ് കവിതയിലുടനീളം. *കര്‍ണ്ണ, നീ മാത്രമാണോര്‍ത്താല്‍ ധര്‍മ്മമൂലപരായണന്‍* എന്ന് ഭഗവാന്‍ താനൊരുക്കിയ ചതിയില്‍ മരിച്ച കര്‍ണ്ണനോട് ഉളളാലെ പറയുന്നു. *ആത്മനാശകമാം ദാനം* ചെയ്ത കര്‍ണ്ണനത്രേ ഇവിടെ വീരനായകന്‍. *അറിയാമതിനാലല്ലോ ച്യുതനായ് ത്തീര്‍ന്നതച്യുതന്‍* എന്ന് കൃഷ്ണന്‍ സ്വന്തം പതനത്തില്‍ വിലപിക്കുന്നു.മനസ്സുകൊണ്ട് പാഞ്ചാലിയെ പ്രണയിച്ച കൃഷ്ണന്റെ വ്യഭിചാരവും വിഷയമാണ്ഃ
*ഉററചങ്ങാതിമാരാം പഞ്ചപാണ്ഡവര്‍*
*ചെററുമറിയാതെ പാഞ്ചാലിയോടു ഞാന്‍*
*ഉളളത്തിലെന്നോ കുറിച്ചോരു ബന്ധുര*
*ബന്ധമാവാമതിന്നുളെളാരുകാരണം* എന്ന് കൃഷ്ണനെക്കൊണ്ട് കുമ്പസാരിപ്പിക്കുയാണ് കവി.
ഭഗവദ്ഗീത വ്യര്‍ത്ഥമായ ഗീതയാണെന്നും സമൂഹത്തിന് ശാന്തി നല്‍കാത്തതാണെന്നും കൃഷ്ണന്‍സമ്മതിക്കുന്നു.
*എന്നാല്‍ ഗീത നനച്ച മണ്ണിലൊരുനാ*
*ളെങ്ങാനു,മേതെങ്കിലും*
*സന്താപത്തിനു ശാന്തിയേകുമൊരു കൂ*
*മ്പെങ്ങാന്‍ പൊടിപ്പാര്‍ന്നുവോ?*
എന്ന് കൃഷ്ണഗീതത്തിന്റെ നിഷ്പ്രയോജനത്വം ഇവിടെ കവി വിളംബരം ചെയ്യുകയാണ്.അതും കൃഷ്ണവാക്യമായിട്ടു തന്നെ വേണമെന്ന് കവിക്കു നിര്‍ബ്ബന്ധമുണ്ട്.
കൃഷ്ണന്റെ വിരാഡ് രൂപദര്‍ശനം അര്‍ജുനന്റെ വിഭ്രാന്തിയായിരുന്നെന്നും ആ വിഭ്രാന്തദര്‍ശനത്താലാണ് അര്‍ജുനന് ഗീത തീര്‍ത്ഥമായി തോന്നിയതെന്നും പറഞ്ഞിരിക്കുന്നത് ഗുരുവായൂരപ്പന്റെ സ്തുതിയായിട്ട് ദേവസ്വം ബോര്‍ഡിന് തോന്നിയത് അമ്പരപ്പുണ്ടാക്കുന്നു.അതോ ബോര്‍ഡിന്റെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കുന്നതില്‍ ഭക്തനായ എനിക്കുണ്ടായ പിഴവാണോ ഈ അമ്പരപ്പ് ?ശ്രീകൃഷന്റെ കാപട്യത്തെ കവി വര്‍ണിക്കുന്നതു നോക്കൂഃ
*അന്നു വിഭ്രാന്തിതന്നാഴ*
*ക്കയത്തില്‍ പ്പെട്ട കണ്‍കളാല്‍*
*നോക്കി നീ,യതിനാല്‍ മാത്രം*
*വിരാഡ്പുരുഷനായി ഞാന്‍*














Discussion about this post