അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ സന്ദർശനം ആകാംക്ഷയോടെ ഭാരതം ഉറ്റുനോക്കുന്നു. അഹമ്മദാബാദ്, ഡൽഹി ആഗ്ര എന്നീ നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുക.സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളവും പരിസരമേഖലകളും അതീവസുരക്ഷയിലാണ്. പ്രസിഡണ്ടിന്റെ വാഹനങ്ങളും വഹിച്ചു കൊണ്ടുള്ള ആറു വിമാനങ്ങൾ നേരത്തെ തന്നെ എത്തിയിരുന്നു.
ഇന്ന് വിമാനത്താവളത്തിൽ ആദ്യമെത്തുക സഹപ്രവർത്തകരുടെ വിമാനമാണ്. പിന്നീട്, അൽപ്പ സമയത്തിനകം മാത്രമേ ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ലാൻഡ് ചെയ്യൂ.
Discussion about this post