ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദോഹ ജില്ലയിലെ മദ്രസയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ സൈന്യം. ഇക്കാര്യം സൈന്യത്തിന്റെ വക്താവ് ആണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മദ്രസയിലെ വിദ്യാര്‍ത്ഥികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാനും, വിദ്യാഭ്യാസത്തിലൂടെ മതമൗലികവാതങ്ങളില് നിന്നും വേര്‍പ്പെടുത്തി രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കാനുമാണ് ഈ പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ-തുസ്-സുഹ്ര മദ്രസയില്‍ സംഘടിപ്പിച്ച പരിപാടിക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. 90 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി നിര്‍വചിക്കാനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. പ്രദേശവാസികളുടെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കുകയും പ്രദേശത്തെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കര്‍മ്മപദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികളിലൂടെ കാശ്മീരികളുടെ പിന്തുണ നേടാനാവുമെന്നാണ് സേനയുടെ വിശ്വാസം- സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കി.
Discussion about this post