Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

‘പൂക്കൾ നീട്ടി തുടക്കം, തോക്കുകൾ നീട്ടി ഒടുക്കം’ : ഒറ്റ ദിവസം കൊണ്ട് പ്രതിഷേധത്തിന്റെ മുഖംമൂടി നഷ്ടപ്പെട്ട ഡൽഹി കലാപം

by Brave India Desk
Feb 25, 2020, 11:22 am IST
in Article
Share on FacebookTweetWhatsAppTelegram

പ്രഥമദൃഷ്ട്യാ, ശാന്തം എന്നു തോന്നിക്കും വിധമാണ് ഡൽഹിയിലിന്നലെ കലാപങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച കാലത്ത് ഏതാണ്ട് പത്ത് മണിയോടെ ഡൽഹിയിലെ ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം ആളുകൾ കൂട്ടം കൂടിത്തുടങ്ങി.പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം രേഖപ്പെടുത്താനെത്തിയവരുടെ സമ്മേളനമായിരുന്നു അത്. കൈകളിൽ പനിനീർ പുഷ്പങ്ങളേന്തിയിരുന്നു എല്ലാവരും. 11 മണിയോടെ ആൾക്കൂട്ടം വലുതായി, ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ ജനങ്ങൾ സംഘം ചേർന്ന് തുടങ്ങി.മൗജ്പൂർ-ബാബർപൂർ മെട്രോ സ്റ്റേഷനു താഴെയുള്ള റോഡിലും ജനങ്ങൾ തിങ്ങി നിറഞ്ഞു. പനിനീർ പുഷ്പങ്ങൾ ഉയർത്തിപ്പിടിച്ച് പ്രക്ഷോഭകർ പറഞ്ഞു.” അവർ ഞങ്ങളെ കല്ലെറിഞ്ഞാലും ഞങ്ങൾ അവരെ പനിനീർപ്പൂക്കൾ കൊടുത്തു വരവേൽക്കും”.

സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോൾ, സ്ഥിതിഗതികൾ മാറി മറിഞ്ഞു.സി.എ.എയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നു. പനിനീർപ്പൂക്കൾ പിടിച്ചിരുന്ന കൈകളിൽ റൂൾ തടികൾ, ഇരുമ്പ് ദണ്ഡുകൾ, കല്ലുകൾ, ഇഷ്ടികകൾ,കുപ്പിച്ചില്ലുകൾ എന്നിവ സ്ഥാനം പിടിച്ചു. പിന്നീട്, ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്.നോക്കി നിൽക്കെ പ്രക്ഷോഭത്തിന് കലാപത്തിന്റെ സ്വഭാവം കൈവന്നു.റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ പ്രക്ഷോഭകർ പെട്രോളൊഴിച്ച് കത്തിച്ചു.താഴത്തെ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കടയോട് കൂടിയ ഒരു ബിൽഡിംഗിനു കലാപകാരികൾ തീ കൊടുത്തു. കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു കൊണ്ടായിരുന്നു പിന്നീടവരുടെ സമരരീതി.

Stories you may like

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ഞായറാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന്റെ ബാക്കിയാണ് കൃത്യമായി തിരക്കഥയനുസരിച്ച് പിന്നീടവിടെ നടന്നത്. അക്രമാസക്തരായ ജനങ്ങൾ മരം കൊണ്ടുള്ള ഹോർഡിങ്ങുകൾ ഇളക്കിയെടുത്ത് ദണ്ഡുകളായി ഉപയോഗിച്ച് കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർത്തു.ജിടി റോഡും ജാഫറാബാദും തമ്മിൽ ബന്ധിപ്പിക്കുന്ന ജാഫറാബാദ് മെയിൻ റോഡിന്റെ ഇരുവശവും വളരെ തിരക്കുള്ള കടകൾ നിറഞ്ഞ ബസാറുകളാണ്.വൈകുന്നേരമാവുമ്പോഴേക്കും ഇരുവശത്തെയും ഭൂരിഭാഗം കടകളും ബോർഡുകളും ഷട്ടറുകളും നശിപ്പിക്കപ്പെട്ടിരുന്നു.

ഭയാനകമായ പോരാട്ടമായിരുന്നു ഡൽഹിയിലെ തെരുവുകളിൽ നടന്നത്. പരസ്പരം നടന്ന സംഘട്ടനങ്ങളും കല്ലേറിലും 60-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.റോഡുകളിൽ മുഴുവൻ പൊട്ടി ഇഷ്ടികകളും ഇരുമ്പു വടികളും പൊട്ടിയ ചില്ല് കുപ്പികളും ചിതറിക്കിടന്നു. മൂന്ന് മണിയോടു കൂടി, സുരക്ഷാ സേനകൾ രംഗത്തെത്തിയെങ്കിലും പോലീസുകാർക്ക് നേരെയും കലാപകാരികൾ വെടിയുതിർത്തു. പ്രക്ഷോഭം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഡൽഹി പോലീസിലെ രത്തൻലാലെന്ന ഹെഡ്കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.ഡൽഹി ഡിസിപി അമിത് ശർമയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്.സംഭവസ്ഥലത്തു നിന്നും പോലീസുകാർ ഒഴിഞ്ഞ വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തിട്ടുണ്ട്.കലാപത്തിൽ, ഇതുവരെ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: Delhi RiotsCAA Riots
Share148TweetSendShare

Latest stories from this section

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

Discussion about this post

Latest News

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

പളനി ക്ഷേത്രത്തിന്റെ 100 കോടിയുടെ ഭൂമി വെറും 2 കോടിക്ക് വിൽപ്പന നടത്തി ; വൻ തട്ടിപ്പ് കണ്ടെത്തി സിബി-സിഐഡി

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies