അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചു പോയാലുടൻ കലാപകാരികൾക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി.പ്രധാനമന്ത്രിയുടെയും ഭാരതത്തിന്റെയും പ്രതിച്ഛായ, ലോകത്തിനു മുന്നിൽ മോശമാക്കി കാണിക്കാൻ വേണ്ടിയാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ സന്ദർശന സമയത്ത് തന്നെ അക്രമികൾ തെരുവുകളിൽ കലാപങ്ങൾ അഴിച്ചുവിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തെലങ്കാനയിലെ ഹൈദരാബാദിൽ, ഡോക്ടർ ശ്യാമപ്രസാദ് മുഖർജി ഭവനിൽ സംസാരിക്കുകയായിരുന്നു കിഷൻ റെഡ്ഡി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയും രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്.
Discussion about this post