മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ടായ ഹോസ്നി മുബാറക് അന്തരിച്ചു. ഈജിപ്ത് കണ്ട ഏറ്റവും നീണ്ട ഭരണകാലഘട്ടം നയിച്ചിരുന്ന മുബാറക്കിന് മരിക്കുമ്പോൾ 91 വയസ്സായിരുന്നു.
ഇസ്ലാമിക തീവ്രവാദത്തിൽ നിന്നും ഈജിപ്റ്റിനെ പൊതിഞ്ഞു പിടിച്ചിരുന്ന ഹോസ്നി മുബാറക്ക്, ജൂത രാഷ്ട്രമായ ഇസ്രായേലുമായുള്ള ബന്ധത്തിൽ, മറ്റു മുസ്ലിം രാജ്യങ്ങളിൽ നിന്നും വിരുദ്ധമായി എപ്പോഴും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ സമാധാനത്തിന്റെ രക്ഷാധികാരി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പക്ഷേ, സ്വന്തം രാജ്യത്തുള്ള എതിരാളികളെ അടിച്ചമർത്തുന്നതിൽ മുബാറക് യാതൊരു ദയവും കാണിച്ചിരുന്നില്ല.2011-ലെ അറബ് വസന്തം എന്നറിയപ്പെട്ട വിപ്ലവത്തിൽ അധികാരം നഷ്ടമായ മുബാറക്, ശസ്ത്രക്രിയയ്ക്കുശേഷം ദീർഘനാളായി വിശ്രമത്തിലായിരുന്നു.













Discussion about this post