ഡല്‍ഹി: പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി രത്തന്‍ ലാലിന്റെ ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നാണ് കത്തിലുള്ളത്. ഡൽഹിയിലെ കലാപത്തിലാണ് രത്തൻ ലാൽ കൊല്ലപ്പെട്ടത്.
ഇന്നലെയാണ് ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ നടത്തിയ കല്ലേറില്‍ അദ്ദേഹത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post