ജിതിന്‍ ജേക്കബ്
കേരളത്തില്‍ നിന്നുള്ള രണ്ട് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ വെച്ച് കലാപകാരികള്‍ അറഞ്ചം പുറഞ്ചം പഞ്ഞിക്കിട്ടതും അവസാനം സ്വന്തം മതം പറഞ്ഞ് ആ തീവ്രാദികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടതും ഒക്കെ വളരെ ഞെട്ടലോടെയാണ് കണ്ടത്.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാവലാള്‍മാരായ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മത തീവ്രവാദികളുടെ ആക്രമണം ക്രൂരവും പൈശാചികവുമായിപ്പോയി.
അടികൊള്ളാതിരിക്കാന്‍ മതേതരന്മാരായ കേരളത്തിലെ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മതം പറയേണ്ടി വന്നു എന്നത് ജനാധിപത്യ ഇന്ത്യയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇത് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തോടുള്ള വെല്ലുവിളിയാണ്, പാസിസമാണ്..
ഇതിനെതിരെ കേരള സമൂഹം ഒറ്റകെട്ടായി പ്രതിഷേധിക്കണം. കേരളത്തിലെ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. മുക്കിയന്‍ ഇതില്‍ പ്രതിഷേധിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിടും. സാംസ്‌ക്കാരിക നായകര്‍ പുളിച്ച സാഹിത്യം വാരി വിതറി പ്രതിഷേധിക്കും.
ഹാഷിഷ് അബു ടിക്കറ്റ് വെച്ച് സംഗീത നിശ സംഘടിപ്പിച്ച് ആ മാധ്യമ പ്രവര്‍ത്തകരെ സാമ്പത്തീകമായി സഹായിക്കും.
നാളത്തെ പത്രങ്ങള്‍ എല്ലാം എഡിറ്റോറിയല്‍ എഴുതും.
കോര്‍ഡിനേഷന്റെ കുറവ് കൊണ്ടാണ് ആളുമാറി ഇങ്ങനെ അടി മേടിച്ചത് എന്നാണ് ചില അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നത്. എന്നാലും സഹോദരങ്ങള്‍ക്ക് പരസ്പ്പരം തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് എന്തൊരു കഷ്ടമാണ്.
എല്ലാം ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരാശ്വാസം….
https://www.facebook.com/jithinjacob.jacob/posts/2706097709460017













Discussion about this post