കായികമേളകയുടെ ചക്രവർത്തിയായ ഒളിമ്പിക്സ് കൊറോണ ഭീതിയിൽ.2020 ജൂലൈ 24-നാണ് ഇത്തവണത്തെ ഒളിമ്പിക്സ് ആരംഭിക്കാനിരിക്കുന്ന തീയതി.
ജപ്പാനിലെ ടോക്കിയോവിൽ വച്ചാണ് ഇപ്രാവശ്യത്തെ ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പക്ഷേ, പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ ഇതിനു തടസ്സമാവുകയാണ്. മൂന്നുമാസത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ മെയ് അവസാന വാരത്തോടു കൂടി കൊറോണ നിയന്ത്രണ വിധേയമായില്ലെങ്കിൽ, ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം.പക്ഷെ, രണ്ടു മാസത്തിനുള്ളിൽ കൊറോണ നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വെളിപ്പെടുത്തിയത്.കമ്മിറ്റി അംഗമായ പൗണ്ട്, അസോസിയേറ്റഡ് പ്രസിനു നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്രാവശ്യത്തെ ഒളിമ്പിക്സിൽ 11,000 കായികതാരങ്ങൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു 4400 പേർ പാരാലിംപിക്സിലും പങ്കെടുക്കും.
Discussion about this post