പോലിസ് വെടിവെപ്പില്‍ മുദ്‌സര്‍ കൊല്ലപ്പെട്ടുവെന്ന് സഹോദരന്മാരുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്തയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെടിവച്ച് കൊലപ്പെടുത്തിയെന്ന രീതിയില്‍ വാര്‍ത്ത നല്‍കി ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോര്‍ട്ടിനിടയിലുള്ള ബൈറ്റില്‍ സഹോദരന്മാര്‍ രണ്ട് പേരും പോലിസ് വെടിവെപ്പിലാണ് മുദ്‌സര്‍ കൊല്ലപ്പെട്ടതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസുകാര്‍ വെടിവച്ചു കൊന്നു, പോലിസ് അത് നോക്കി നിന്നുവെന്നാണ് ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവന്‍ പാല് വാങ്ങാന്‍ പോയതായിരുന്നു എന്ന ക്യാപ്ഷനോട് കൂടിയാണ് ഏഷ്യാനെറ്റ് ഈ വാര്‍ത്ത നല്‍കിയത്.

ഒരു വിഭാഗത്തെ ന്യായീകരിക്കുന്ന വിധത്തില്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ചെയ്യുന്നതെന്ന ആക്ഷേപം സജീവമാകുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെടിവച്ച് കൊലപ്പെടുത്തി എന്ന വ്യാജവാര്‍ത്ത ചാനല്‍ പ്രചരിപ്പിക്കുന്നത്













Discussion about this post