ജമ്മു കാശ്മീർ അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണരേഖ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ എംഎം നരവനെ. ബുധനാഴ്ചയാണ് നരവനെ, തന്റെ രണ്ട് ദിവസത്തെ കശ്‍മീർ സന്ദർശനം ആരംഭിച്ചത്.
അതിർത്തിയിൽ ഉടനീളമുള്ള സൈനിക വിന്യാസങ്ങളും ക്രമീകരണങ്ങളും ശ്രദ്ധിച്ച ജനറൽ, നിലവിലെ അവസ്ഥയെപ്പറ്റിയുള്ള സൈനിക ഉദ്യോഗസ്ഥരുടെ വിവരണങ്ങൾ ശ്രദ്ധിച്ചുകേട്ടു. വെടിനിർത്തൽ ലംഘനങ്ങൾ, പ്രകോപനങ്ങൾ ഇന്ത്യയുടെ തിരിച്ചടികൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി ചോദിച്ചറിഞ്ഞ ശേഷം, ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കാൻ അദ്ദേഹം സൈനികർക്ക് നിർദേശം നൽകി. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ സമർപ്പണത്തെയും ജാഗ്രതയെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കരസേന മേധാവിയായി സ്ഥാനമേറ്റ ശേഷം ഇത് ജനറലിന്റെ ആദ്യ കശ്‍മീർ സന്ദർശനമാണ്.
Discussion about this post