കൊച്ചിയിൽ തോപ്പുംപടിയിലെ അരൂജ സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്ത സംഭവത്തിൽ സി.ബി.എസ്.ഇക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
“തോന്നിയ പോലെ നാടുമുഴുവൻ സ്കൂളുകൾ അനുവദിച്ചു കൊടുക്കും.അതിനുശേഷം യാതൊരു വിധത്തിലുള്ള അന്വേഷണവും നടത്തില്ല. ഈ മൗനം ലാഭ കൊതിയന്മാർ മുതലാക്കുന്നു” എന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്. കുട്ടികളെ ചൂഷണം ചെയ്യാൻ വിട്ടു കൊടുക്കുകയാണോ സി.ബി.എസ്.ഇ ചെയ്യുന്നതെന്ന് ചോദിച്ച ഹൈക്കോടതി, ഇനിയും ഒളിച്ചു കളിക്കാൻ നോക്കണ്ട, അങ്ങനെ ചെയ്താൽ വെറുതെ വിടില്ലെന്നും മുന്നറിയിപ്പ് നൽകി.കുട്ടികളുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്ന് ഓർമ്മ വേണമെന്നും ബോർഡിനു നൽകുന്ന അവസാന താക്കീതാണ് ഇതെന്നും കോടതി ഓർമപ്പെടുത്തി.












