ഡൽഹി കലാപത്തിൽ സർക്കാർവിരുദ്ധ നിലപാടുമായി രംഗത്തെത്തിയ സംവിധായകൻ പാ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി രഘുറാം.
തലസ്ഥാനത്ത് വർഗീയശക്തികൾ കലാപം അഴിച്ചു വിടുകയാണെന്നും, ബിജെപി സർക്കാർ ഇന്ത്യയിലും തമിഴ്നാട്ടിലും മതമൗലികവാദം പടർത്തുകയാണെന്നുമുള്ള പാ രഞ്ജിത്തിന്റെ ട്വിറ്റർ പരാമർശത്തിനാണ് ഗായത്രിയുടെ വിമർശനം നേരിടേണ്ടിവന്നത്.
“മതേതരത്വം എന്നാൽ എന്താണ് അർത്ഥം ഹിന്ദുക്കൾക്ക് മാത്രമാണോ മതേതരത്വം ഉള്ളത്? നമ്മുടെ ദുഷിച്ച വ്യവസ്ഥയെ ബിജെപി നന്നാക്കുക യാണ്. പെരിയാറിനെ കൂലിക്കാർ തമിഴ്നാട്ടിലെ ഹൈന്ദവ സംസ്കാരവും, പാകിസ്ഥാനിലെ ജോലിക്കാരായ കോൺഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്കാരം നശിപ്പിക്കുന്നു. നിങ്ങളാകട്ടെ മുസ്ലിമുകളെ പ്രകോപിപ്പിക്കുന്നു” ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു.
Discussion about this post