ഡൽഹിയിൽ പൗരത്വഭേദഗതിയുടെ പേരിൽ നടക്കുന്ന കലാപങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ ‘ “ഒന്നിനും കൊള്ളാത്തവൻ”‘ എന്ന് വിശേഷിപ്പിച്ച പാർട്ടി കൺവീനറെ ആം ആദ്മി പുറത്താക്കി.
ആം ആദ്മിയുടെ മഹാരാഷ്ട്രയിലെ നവി മുംബൈ കൺവീനറായ മയൂർ പാൻഗലാണ് ഡൽഹിയിൽ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊള്ളരുതാത്തവൻ, പ്രയോജനമില്ലാത്തവൻ എന്നൊക്കെ അർത്ഥം വരുന്ന ‘തൂല്ല’ എന്ന് വിളിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ തനിക്ക് യാതൊരു സങ്കടവുമില്ലെന്നും മയൂർ വെളിപ്പെടുത്തിയിരുന്നു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് മയൂർ ഇങ്ങനെ എഴുതിയത്. മയൂരിന്റെ പ്രസ്താവന തികച്ചും പ്രകോപനകരമാണെന്ന് കണ്ട ആം ആദ്മി നേതൃത്വം, പാർട്ടിയിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.









Discussion about this post