ഇറാനിലെ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വനിതാ കുടുംബകാര്യ മേഖല കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്റ് മസൂമ ഇബ്തിഖറിനാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇറാൻ ഭരണകൂടത്തിലെ ഏറ്റവും ഉയർന്ന പദവി കൈകാര്യം ചെയ്യുന്ന വനിതയാണ് മസൂമ. ഇതോടെ മസൂമ അടക്കം ഏഴ് ഉയർന്ന ഇറാൻ ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് ശേഷം ഇറാനിലാണ് കൊറോണ മൂലം ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇതുവരെയുള്ള കണക്ക് പ്രകാരം ഇറാനിൽ, 26 പേർ മരിക്കുകയും 250-ലധികം പേർക്ക് വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post