ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാനില്ലെന്ന് പോലിസ.് ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഷാരൂഖ് അറസ്റ്റിലായെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പ്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.നിരായുധനായ ഒരു പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.
ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടി വച്ചത്. ഇയാള്‍ ഹിന്ദു നാമധാരിയെന്ന വ്യാജപ്രചരണം സോഷ്‌യല്‍ മീഡിയകളില്‍ നടന്നിരുന്നു.












