പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരുടെ മനസ്ഥിതിയെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ദിവസങ്ങളായി തുടരുന്ന ഡൽഹി കലാപങ്ങൾ ഇന്ത്യയിലെ വ്യവസായങ്ങളെയോ നിക്ഷേപങ്ങളെയോ തരിമ്പും ബാധിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന വ്യവസായികളുടെ മനസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.താൻ ഈയിടെ നടത്തിയ സൗദി അറേബ്യൻ സന്ദർശനത്തിൽ ഇന്ത്യയിൽ വ്യവസായത്തിന് നിക്ഷേപിക്കാൻ താല്പര്യമുണ്ടെന്ന് അവിടെയുള്ള സംരംഭകർ വെളിപ്പെടുത്തിയതായും നിർമല കൂട്ടിച്ചേർത്തു ഗ്വാഹട്ടിയിൽ, ഒരു പത്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി
Discussion about this post