ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശം നല്കി. ഫൈസാബാദാ ജില്ലാകലക്ടറുടെയും രണ്ട് സ്വതന്ത്ര നിരീക്ഷകരുടേയും നേത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തണം. കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.
. അറ്റകുറ്റ പണികളും നവീകരണവും രണ്ട് സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഫൈദാബാദ് ജില്ലാകളക്ടര്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അയോധ്യയുടെ തര്‍ക്കഭൂമിയോട് ചേര്‍ന്നുള്ള രാംലാല ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് ഗവണ്മെന്റിനോടും ആവശ്യപ്പെട്ടിരുന്നു.
തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തടസമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയെ ബോധിപ്പിച്ചു.
Discussion about this post