മുംബൈ: വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്ത ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി നവാബ് മാലിക് പറഞ്ഞു. നിലവിലുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ചു ശതമാനം സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് സംവരണം വര്‍ധിപ്പിച്ചതിനെ കുറിച്ച് മാലിക് അറിയിച്ചത്.
ഇതിനായുള്ള നടപടികള്‍ സ്കൂളുകളില്‍ അഡ്മിഷന് ആരംഭിക്കുന്നതിന് മുമ്പു തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം. തൊഴില്‍മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് വ്യക്തമാക്കി.
Discussion about this post