മലമ്പുഴ: രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുത്തു. മലമ്പുഴ ഗവ.ഐ ടി ഐയിലെ നൂറോളം എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയ പ്രതിജ്ഞയിലെ വാക്കുകള്‍ മാറ്റിയെഴുതിയാണ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്.
കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് നിരീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 153-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും കേസെടുത്തു.
Discussion about this post