ഇസ്ലമാബാദ്: കശ്മീരില്‍ ആക്രമണം നടത്തുകയും പിടിയിലാകുകയും ചെയ്ത മുഹമ്മദ് നവീദ് പാക്കിസ്ഥാന്‍കാരനാണെന്ന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും നുണ പ്രചരണവുമായി പാക്ക് മീഡിയ മുന്നോട്ട്. കശ്മീരില്‍ പിടിലായ മുഹമ്മദ് നവീദ് ഇന്ത്യാക്കരനാണെന്നാണ് പാക് മീഡിയകള്‍ ആവര്‍ത്തിച്ച് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ പാക്കിസ്ഥാന് വന്‍ തിരിച്ചടിയായിരുന്നു ലഷ്‌കര്‍ ഇ അനുയായിയായ നവീദിനെ പിടികൂടിയ സംഭവം. ഇതിനെ മറികടക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ഉധംപൂര്‍ ആക്രമണകാരിയെ പാക്കിസ്ഥാാന്‍കാരനല്ലാതാക്കാനും ജമ്മു കശ്മീര്‍ സ്വദേശിയാക്കാനും ഉള്ള പാക് മാധ്യമങ്ങളുടെ പരിശ്രമത്തിന് പിന്നില്‍.
നവേദ് കശ്മീരുകാരനാണെന്ന് വാര്‍ത്ത പുറത്തുവിട്ട ജിയോ ന്യൂസ,് ഇന്ത്യ ആരോപിക്കുന്നത് പോലെ ഇയാള്‍ ഫൈസലാബാദ് സ്വദേശി അല്ലെന്നും കശ്മീരിലെ കുല്‍ഗാം സ്വദേശിയാണെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മാനസീക രോഗിയാണെന്നും ബസ് കണ്ടക്ടറായി മുമ്പ് ജോലി ചെയ്തിരുന്നതായും ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വാര്‍ത്തയുടെ സ്രോതസിനെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതേസമയം ഇന്ത്യന്‍ മാധ്യമങ്ങളും അന്തരാഷ്ട്ര മാധ്യമങ്ങളും ഫൈസലാബാദിലുള്ള മുഹമ്മദ് നവീദിന്റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രതികരണങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇയാളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്എ ആണ് നവീദിന് വേണ്ട പിന്‍ബലം നല്‍കിയിരുന്നതെന്നും വ്.ക്തമായതായും ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
മുമ്പ് മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബ് പിടിക്കപ്പെട്ടപ്പോഴും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ രീതിയില്‍ തന്നെയായിരുന്നു പ്രതികരിച്ചിരുന്നത്.
Discussion about this post