ഡൽഹിയിൽ നടന്ന കലാപത്തെ വംശഹത്യയായി ചിത്രീകരിക്കാനുള്ള ശ്രമം വിഫലമാകുന്നു. ഡൽഹി പോലീസ്, കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടതാണ് കാരണം. ഡൽഹി കലാപത്തിൽ മരിച്ച 37 പേരിൽ 35 പേരും സാധാ പൗരന്മാരാണ്.ബാക്കിയുള്ള ഒരാൾ രത്തൻ ലാലെന്ന ഹെഡ്കോൺസ്റ്റബിളാണ്, മറ്റൊരാൾ അങ്കിത് ശർമയെന്ന ഐബി ഉദ്യോഗസ്ഥനും.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ നടന്ന കലാപത്തിന് മുസ്ലിം വംശഹത്യയുടെ മുഖം കൊടുക്കാനുള്ള മാധ്യമങ്ങളുടെയും പാർട്ടികളുടെയും പ്രയത്നത്തെ നിഷ്ഫലമാക്കിക്കൊണ്ടാണ് മരിച്ചവരിൽ 15 മുസ്ലിംകളോടൊപ്പം 10 ഹിന്ദുക്കളും ഉണ്ടെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നത്.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളടക്കം മുസ്ലീംങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നുവെന്ന പ്രചരണമാണ് അഴിച്ചുവിടുന്നത്.മരിച്ചവരിൽ രത്തൻ ലാലടക്കം 21 പേർ വെടിയേറ്റാണ് മരിച്ചിരിക്കുന്നത് നാലു പേർ കുത്തേറ്റും മൂന്നു പേർ പൊള്ളലേറ്റുമാണ് മരിച്ചിരിക്കുന്നത്.
Discussion about this post