ബോളിവുഡ് നടി സ്വര ഭാസ്കറിനും, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ, ആം ആദ്മി എം.എൽ.എ അമാനുള്ള ഖാൻ, റേഡിയോ മിർച്ചി ആർജെ സൈമ എന്നിവർക്കെതിരെ എഫ്.ഐ.ആർ ചുമത്താൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
പ്രശസ്ത അഭിഭാഷകൻ സഞ്ജീവ് കുമാറാണ് ഈ ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രസ്തുത വ്യക്തികൾ, ഇന്ത്യയെ ലോകത്തിനു മുന്നിൽ സാധ്യമായ എല്ലാ വഴികളിലൂടെയും അപമാനിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെ പരാജയപ്പെട്ട രാഷ്ട്രമായി ഉയർത്തി കാട്ടുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി ഇടപെടണമെന്നുമാണ് തന്റെ ഹർജിയിൽ സഞ്ജീവ്കുമാർ അപേക്ഷിക്കുന്നത്.സംഭവത്തിൽ നടപടി എടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഡൽഹി ഹൈകോടതി കേന്ദ്രസർക്കാറിനു നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post