ബിന്ദു ടി
ഡല്‍ഹി കലാപത്തിലെ ചില നെറികെട്ട റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ മനസ്സ് നുറുങ്ങുന്ന വേദനയാണ്..
2002 ലെ ഒന്നാം മാറാട് കലാപമെന്ന് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കാലത്തേക്ക് ഈ റിപ്പോര്‍ട്ടിങ്ങ് ഇടയ്ക്കിടെ കൊണ്ടുപോകും..
2002 ജനുവരി 3 …സൂര്യാ ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കവെ പരസ്യത്തിന്റെ സമയത്ത് ഒന്നും പുറത്തിറങ്ങിയതാണ് രാത്രി 7.15 ആയിക്കാണും സമയം. പെട്ടെന്ന് കൂട്ടബാങ്ക് വിളികേള്‍ക്കുന്നു ..അകത്തോട്ട് തന്നെ ഓടിവന്ന് പാപ്പനോട് (അച്ഛന്‍രെ അനുജന്‍) പറഞ്ഞു എന്തോ നടക്കുന്നു പേടിയാകുന്നു …പെട്ടെന്ന് ആള്‍ക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു..ആകെ ബഹളം പുറത്തിറങ്ങി നോക്കുമ്പോള്‍ ആകാശത്ത് പുക ഉയരുന്നു..വലിയ ശബ്ദത്തില്‍ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നു…വല്ലാതെ പേടിപ്പിക്കുന്ന കാഴ്ചകള്‍.ഇടയിക്കിടെ വാവിട്ട് കരയും ഭ്രാന്തമായി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും ചെയ്യും….. ഇരുട്ട് മൂടിക്കഴിഞ്ഞു..എന്താ നടക്കുന്നതെന്ന് ഒന്നും മനസ്സിലാകുന്നില്ല..
എങ്ങോ നിന്നു വന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍(അങ്ങനെ വിശ്വാസിക്കാനാണിഷ്ടം) മാറാടുള്ള മറ്റുള്ളവരുടെ സഹായത്തോടെ അങ്ങ് കൊന്നും കത്തിച്ചു തീര്‍ത്തും നശിപ്പിച്ചുകളയാമെന്നോര്‍ത്തു തുടങ്ങിയ ആക്രമണമായിരുന്നു അത്
.പെട്രോളും ഡീസലും ഉപയോഗിച്ചു വ്യാപകമായി തീയിട്ടു നശിപ്പിക്കുയായിരുന്നു വീടുകള്‍ .
ജനുവരി തുടക്കത്തില്‍ മാറാടുള്ള ഹിന്ദു ചെറുപ്പക്കാര്‍ കൂട്ടമായി ശബരിമലയ്ക്കു പോകുന്ന സമയം(അത് വര്‍ഷങ്ങളായി അങ്ങനെയാണ് പതിവ്) .50% പേരും അതുകൊണ്ട് തന്നെ നാട്ടിലില്ല..ബാക്കിയുള്ള 15 %പേരെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിക്കാണും..അങ്ങനെ ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ കൃത്യമായി സമയം തെരഞ്ഞെടുത്ത് ആസൂത്രിതമായി നടത്തിയ ആക്രമണം..പക്ഷെ ബാക്കി ഉണ്ടായിരുന്നവര്‍ സ്വന്തം സ്വത്തും മുതലും നശിക്കുന്നത് കണ്ട് നോക്കി നിന്നില്ല തിരിച്ചടിക്കാന്‍ തുടങ്ങി എന്നത് യാഥാര്‍ത്ഥ്യം….
എന്റെ വീടിന് തൊട്ടടുത്താണ് പള്ളിമ്മയുടെ വീട് ..പള്ളിമ്മയും ഖാദര്‍ക്കയും…കുട്ടിക്കാലം മുതല്‍ കാണുന്നവര്‍ …. പള്ളിമ്മയുടെ മൂന്നു പെണ്‍മക്കളെയും സഹോദരന്റെ വീട്ടില്‍ കൊണ്ടാക്കി സുരക്ഷിതമായി ഇരുത്തി അവര്‍ക്ക് അഭയം നല്‍കി …തീപുക ഉയരുന്നത് കണ്ട് പള്ളിമ്മയുടെ വീട്ടിലെ വളര്‍ത്തുമൃഗത്തിന്റെ കരച്ചില്‍പോലും ഇന്നും കാതില്‍ കേള്‍ക്കാം ..അതിനെ രക്ഷിക്കോ എന്ന് കരഞ്ഞതിന് അച്ചനോട് വഴക്കു കേട്ടതും മറന്നിട്ടില്ല… എങ്ങനെയാ ഈ രാത്രി പുറത്തേക്കിറങ്ങുന്നത് ..നിനക്ക് പേടിയാണെങ്കില്‍ റൂമില്‍ പോയിരിക്ക് എന്നായിരുന്നു അച്ഛന്‍ വഴക്കു പറഞ്ഞത്.
ഈ കാണുന്നതൊന്നുമല്ല കാഴ്ച എന്ന യാഥാര്‍ത്ഥ്യമാണ് പിന്നെ മനസ്സിലാകുന്നത്. …… മറുഭാഗത്ത് സ്ത്രീകളെ വരെ ആസിഡൊഴിച്ചും ആക്രമിച്ചും അവര്‍ കടന്നു കളഞ്ഞു..ഗുരുതരമായ പരിക്കുകളോടെ ആസിഡാക്രമണത്തില്‍ സ്ത്രീകള്‍ ആശുപത്രിയിലാണ്….മുഴുവന്‍ ശരീരവും
വെന്തിരിക്കുന്നു..ഇന്നും ജീവിച്ചിരുപ്പുണ്ട് ആ വിറങ്ങിലിച്ച മനസ്സുകള്‍ മാറാട്ട് ..ഇവിടുത്തെ മതേതര മാദ്ധ്യമങ്ങള്‍ ഇതൊക്കെ ഒന്നും തിരയണം…
ഒന്നും ആളിക്കത്തിക്കാനല്ല..യാഥാര്‍ത്ഥ്യങ്ങള്‍ എന്നും യാഥാര്‍ത്ഥ്യമാണ്..നിങ്ങള്‍ക്കതിനുമേല്‍ മതേതരത്വത്തിന്റെ പുതപ്പിട്ടു മൂടി ജീവിക്കാം ..
വെല്ലുവിളിക്കുന്നു ഇവിടുത്തെ സര്‍ക്കാരിനെ മാദ്ധ്യമങ്ങളെ മാറാട് ഒന്നാം കലാപത്തിന്റെയും തുടര്‍ന്ന് 2003ല്‍ നടന്ന മാറാട് കൂട്ടക്കൊലയുടെയും അന്വേഷണ റിപ്പോര്‍ട്ട് ഒരു പേജു പോലും കളയാതെ സത്യസന്ധമായി നിയമസഭയില്‍ വെയ്ക്കാമോ..മാദ്ധ്യമങ്ങള്‍ക്ക് കണ്ടുപിടിക്കാമോ ഒരു പേജുപോലും ചോരാതെ സത്യസന്ധമായ മുഴുവന്‍ റിപ്പോര്‍ട്ടും..പൊതു മദ്ധ്യത്തില്‍ കൊണ്ടുവരേണ്ട…സത്യം തിരിച്ചറിയാന്‍ ചിലതൊക്കെ സഹായിക്കും
https://www.facebook.com/photo.php?fbid=2822597061158793&set=a.146481578770368&type=3&theater













Discussion about this post