ഡൽഹി ഹൈക്കോടതി ജഡ്ജിയായ എസ്.മുരളീധരന്റെ സ്ഥലംമാറ്റവും ഡൽഹിയിൽ നടക്കുന്ന കലാപങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ.കലാപം അമർച്ച ചെയ്യാൻ ഡൽഹി പോലീസ് അമാന്തിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി എസ്.മുരളീധരൻ വിമർശിച്ച അന്ന് രാത്രിയായിരുന്നു അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചത്.
എന്നാൽ, യഥാർത്ഥത്തിൽ ജസ്റ്റിസ് എസ്.മുരളീധരന്റെ സ്ഥലംമാറ്റം ഒരാഴ്ച മുമ്പ് കൊളീജിയം തീരുമാനിച്ചതാണെന്നും, അതിന്റെ ഉത്തരവ് കൈപ്പറ്റിയ ദിവസവും ഈ ദിവസവുമായി യാദൃശ്ചികമായി ഒത്തു വന്നതാണെന്നും ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ വെളിപ്പെടുത്തി.ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണമെന്നും, കുപ്രചരണങ്ങൾ നടക്കുന്നുണ്ട്, ആളുകൾക്കു തെറ്റിദ്ധരിക്കാനുള്ള അവസരം കൊടുക്കരുതെന്നും ജസ്റ്റിസ് ബാലകൃഷ്ണൻ കേന്ദ്ര സർക്കാരിനെ ഉപദേശിച്ചു.
Discussion about this post