സാധിക്കുമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ ഇടതുപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. വഡോദരയിൽ ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.”ഇടതുപക്ഷ ലിബറലുകൾ സാധിക്കുമെങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കൂ, എന്നിട്ട് സ്വന്തം ഗവൺമെന്റ് ഉണ്ടാക്കൂ. തീവ്രവാദത്തിലെയും കലാപത്തിലെയും ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ച് നിങ്ങൾ വായ തുറക്കാറുണ്ടോ…? ഇല്ലല്ലോ..? അങ്ങനെയുള്ളവർ ഞങ്ങളെ മനുഷ്യാവകാശവും മതേതരത്വവും പഠിപ്പിക്കാൻ വരണമെന്നില്ല” എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.
പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ സ്വന്തം പൗരത്വം വെളിപ്പെടുത്താനുള്ള രേഖകൾ കാണിക്കില്ലെന്ന നിലപാടെടുക്കുന്നവരെയും അദ്ദേഹം വിമർശിച്ചു.”ഇപ്പോൾ കയ്യിലുള്ള പൗരത്വ രേഖകൾ കാണിക്കാൻ പറ്റില്ല, പക്ഷെ ചിലർക്ക് രാമൻ ആയിരക്കണക്കിന് വർഷം മുൻപ് അയോധ്യയിൽ ജനിച്ചതിന്റെ രേഖ കാണണം” എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.
Discussion about this post