തലസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ശനിയാഴ്ച, ഡൽഹിയിൽ എവിടെ നിന്നും അക്രമ വാർത്തകൾ പുറത്തു വന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ, കലാപം രൂക്ഷമായ ദിവസങ്ങളിൽ, വീടുകൾ ഉപേക്ഷിച്ച് നിരവധിപേർ പാലായനം ചെയ്തിട്ടുണ്ടെന്നും അവരെ മടക്കി കൊണ്ടു വരാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപത്തിനിരയായവരുടെ വീടുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ നേരിട്ടെത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കും.കൂടാതെ, ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും. ഇതുവരെ 69 അപേക്ഷകളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ചിട്ടുള്ളത് എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Discussion about this post