ഇറാനിൽ കോവിഡ് 19 ബാധ മൂലം മരിച്ചത് 43 പേരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പശ്ചിമേഷ്യയിൽ ഏറ്റവുമധികം കോവിഡ് 19 ബാധിച്ച കേസ് റിപ്പോർട്ട് ചെയ്ത രാജ്യമായ ഇറാൻ, ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യം കൂടിയാണ്. പടർന്നു പിടിക്കുന്ന രോഗബാധയെ തുടർന്ന് ഇറാൻ പാർലമെന്റ്, സർക്കാർ താൽക്കാലികമായി അടച്ചിട്ടു.
കൃത്യമായ മരണസംഖ്യ ഇറാൻ സർക്കാർ പുറത്ത് വിടുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതിനിടെ രാജ്യത്തെ വൈസ് പ്രസിഡന്റിനും രോഗബാധ ഉണ്ടായി.കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് മാത്രം ഇറാനിലെ രോഗബാധിതരുടെ എണ്ണം 205 ആയെന്ന് അറബ് വാർത്താ ചാനലായ അൽജസീറ വെളിപ്പെടുത്തിയിട്ടുണ്ട്.മുൻകരുതൽ എന്ന നിലയിൽ, ഇറാനുമായുള്ള അതിർത്തി അസർബൈജാൻ താൽക്കാലികമായിവെള്ളിയാഴ്ച അടച്ചിട്ടു.
തൊട്ടടുത്ത രാഷ്ട്രമായ ഇറാഖിലും അഞ്ച് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇറാഖിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് 19 രോഗബാധിതരുടെ എണ്ണം 13 ആണ്.












Discussion about this post