തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തെ തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഭക്തരുടെ എതിര്‍പ്പ് വകവെക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് വിദ്യാധിരാജ സഭയുടെ തീരുമാനം. ഭൂമി കൈവശം വച്ചിരിക്കുന്ന വിദ്യാധിരാജ സഭയുടെ അവകാശവാദം തള്ളികൊണ്ടാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചട്ടമ്പിസ്വാമികളുടെ ക്ഷേത്രം ആവശ്യമെങ്കില്‍ വിദ്യാധിരാജ സഭക്ക് വിട്ടുകൊടുക്കുമെന്നും റവന്യൂ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
ഹിന്ദുക്കളുടെ പ്രധാനപ്പെട്ട കേന്ദ്രമായ തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുക്കലിനെതിരെ ബിജെപ-ിഹിന്ദു ഐക്യവേദി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശ്വാൈസ സമൂഹം രംഗത്തെത്തി. ഇന്നലെ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുകയാണ്.
ഇന്നലെ പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിനിയോഗിച്ചിട്ടുണ്ട്. പ്രശ്‌നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.
തീര്‍ത്ഥപാദമണ്ഡപം ഉള്‍പെടുന്ന 65 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മന്ത്രിസഭതീരുമാനമെടുത്താണ്. ഇത് ചോദ്യം ചെയ്തുകൊണ്ട് വിദ്യാധി രാജ സഭ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാധിരാജസഭയുടെ വാദം കൂടികേട്ടശേഷം തീരുമാനമെടുക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്ന് റവന്യൂ സെക്രട്ടറി നടത്തിയ ഹിയറിങ്ങില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി വിദ്യാധിരാജയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. ഇത് ഹൈക്കോടതി നിലപാടിന് വിരുദ്ധമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
1976 ല്‍ ഭൂമി കൈമാറിയ വിദ്യാധിരാജ സൊസൈറ്റിയുടെ കൈവശമല്ല ഇപ്പോള്‍ ഭൂമിയെന്നും വിദ്യാധിരാജ ട്രസ്റ്റ് എന്ന പേരുമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങളാണ് റവന്യൂ സെക്രട്ടറി പറയുന്നത്. ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഹിന്ദു സംഘടനകള്‍. ഇന്ന് ഹിന്ദു വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ബിജെപി വിവിധ പോലിസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post