പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് 903 പേരെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ്.ഇതുവരെ 254 എഫ്.ഐ.ആർ തയ്യാറാക്കി എന്നും ഡൽഹി പോലീസിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതിൽ 41 കേസുകൾ ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ്.കലാപത്തിനിടെ, കോൺസ്റ്റബിൾ ദീപക്ക് ദഹിയക്കെതിരെ തോക്കു ചൂണ്ടിയ ചുവന്ന ടീഷർട്ടു ധരിച്ച യുവാവിനെ പോലീസ് തിരയുകയാണ്.ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംശയമുള്ള വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോസ്റ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.ഡൽഹിയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.











