രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ടുക്ഡേ ടുക്ഡേ ഗ്യാംഗിന് ഈ രാജ്യത്ത് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ. ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കവേയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
“ടുക്ഡേ ടുക്ഡേ ഗ്യാങ്ങിന് ഈ രാജ്യത്ത് ഒന്നും ചെയ്യാൻ സാധിക്കില്ല. കലാപമുണ്ടായത് ശരി തന്നെ, പക്ഷേ അതിനുശേഷവും ഇരുഭാഗങ്ങളിലും ഉള്ള മനുഷ്യർ പരസ്പരം സഹായിച്ചും സഹകരിച്ചും ആണ് മുറിവുകൾ മായ്ച്ചു കളയുന്നത്. ഒരുമയുടെയും മാനവികതയുടെയും ചിന്തകൾ എല്ലാ മനുഷ്യരിലും ഉണ്ട്. അത്ര എളുപ്പത്തിൽ വലിച്ചു പൊട്ടിക്കാവുന്നതല്ല ഇന്ത്യയുടെ ഐക്യത്തിന്റെ കണ്ണികൾ” എന്നാണ് രവിശങ്കർ പറഞ്ഞത്.
കലാപത്തിനുള്ള രാഷ്ട്രീയക്കാരുടെ പങ്കിനെപ്പറ്റി ചോദിച്ചപ്പോൾ, രാജ്യവിരുദ്ധ ശക്തികൾ ആരായാലും ശരി ,അവരെ തിരിച്ചറിയണം പുറത്തു കൊണ്ടു വരണം, കഠിനമായി ശിക്ഷിക്കണമെന്നും ശ്രീ ശ്രീ രവിശങ്കർ കൂട്ടിച്ചേർത്തു.











