നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാറ്റിവച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് വധശിക്ഷ മാറ്റിവച്ചു കൊണ്ടുള്ള വിധി.ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെ നടപ്പിലാക്കാനിരുന്ന വധശിക്ഷയാണ് കോടതിയുടെ വിധിപ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചത്.
ഡൽഹി കോടതി ജഡ്ജി ധർമ്മേന്ദ്ര റാണിയാണ് തിങ്കളാഴ്ച, നാലു പ്രതികളുടെയും വധശിക്ഷ മാറ്റിവെച്ചത്. ശിക്ഷ നടപ്പാക്കാൻ കഷ്ടിച്ച് 13 മണിക്കൂർ മാത്രം ശേഷിക്കവേയാണ് ജനവികാരത്തെ കീഴ്മേൽ മറിച്ചു കൊണ്ട് കോടതി വിധി.2012 -ൽ, ഡൽഹിയിൽ വച്ച്,പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ഓടുന്ന ബസ്സിലിട്ട് ബലാൽസംഗം ചെയ്ത കേസിൽ, പവൻ ഗുപ്ത,മുകേഷ് സിങ്,അക്ഷയ് താക്കൂർ,വിനയ് ശർമ്മ എന്നീ പ്രതികളാണ് വധശിക്ഷ കാത്തു കഴിയുന്നത്.
Discussion about this post