അഡ്വക്കേറ്റ് ജനറലിനെയും എജിയുടെ ഓഫീസിനെയും സ്വകാര്യ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിച്ചതുപോലെ, ഇപ്പോള്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെയും ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്. സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും, വിശേഷിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീംലീഗിന്റെയും, രാഷ്ട്രീയ ഗൂഢതാല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് വാര്‍ഡ് വിഭജനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി, ഇപ്പോള്‍ തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും വി എസ് പറഞ്ഞു.
Discussion about this post