ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയ്യടക്കേണ്ട പ്രദേശങ്ങളുടെ ഭൂപടത്തില്‍ ഇന്ത്യയും. ഭീകരസംഘടനയെക്കുറിച്ചുള്ള പുസ്തകത്തിലാണ് ഐഎസ് ഈ ഭൂപടം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖിലാഫത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ട പ്രദേശങ്ങളെന്നാണ് ഭൂപടത്തില്‍ വ്യക്തമാക്കുന്നത്.
പടിഞ്ഞാറ് സ്പെയിന് മുതല്‍ കിഴക്ക് ചൈനവരെയാണ് ഐഎസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്നു.
ഈ പ്രദേശങ്ങള്‍ കീഴടക്കുന്നതിനുള്ള വ്യക്തമായ പദ്ധതിയും ഐഎസ് തയ്യാറാക്കിയതായാണ് സൂചന. . ഭൂപടമനുസരിച്ച് എട്ടാം നൂറ്റാണ്ട് മുതല്‍ 15ാം നൂറ്റാണ്ട് വരെ മൂര്‍സ് കയ്യടക്കിയിരുന്ന പ്രദേശങ്ങളായ സ്പെയിന്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവയ്ക്ക് ആന്‍ഡലസ് എന്ന അറബി പേരാണ് ഇട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന പ്രദേശത്തിന് ഖുറാസന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
എംപയര്‍ ഓഫ് ഫിയര്‍: ഇന്‍സൈഡ് ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ ബിബിസി റിപ്പോര്‍ട്ടറായ ആന്‍ഡ്രൂ ഹോസ്കെനാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Discussion about this post