ഇരതേടാനിറങ്ങിയ ദിനോസറുകൾ… വട്ടമിട്ട് പറക്കുന്ന ഭീമൻ പക്ഷികൾ… ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ ഒരു കാഴ്ചയായിരുന്നു ഇത്. പിന്നീട് എന്ത് സംഭവിച്ചു. ദൂരെ നിന്ന് ഏതാണ്ട് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് ഒരാളെത്തി,ഒരു ഭീമൻ ഛിന്നഗ്രഹം. ഓടിയെത്തിയ ഛിന്നഗ്രഹത്തിന്റെ ശക്തിയിൽ നമ്മുടെ ഭൂമിയൊന്ന് ആടിയുലഞ്ഞു… സർവ്വനാശമായിരുന്നു ആ കൂട്ടിയിടിയുടെ ഫലം. ഭൂമിയിലെ ജൈവസമ്പത്തിന് വലിയകോട്ടം വരികയും ഭാഗ്യവശാൽ കാലാന്തരത്തിൽ ഭൂമി വീണ്ടും പുഷ്പിണിയാവുകയും ഇന്ന് കാണുന്ന നാം മനുഷ്യടങ്ങുന്ന ജീവലോകം പരിണമിച്ചുണ്ടാവുകയും ചെയ്തു. ഈ പഴങ്കത വീണ്ടും ഓർക്കാനുള്ള കാരണമെന്തന്നല്ലേ…. വീണ്ടുമൊരു കൂട്ടിയിടിയ്ക്കുള്ള സാധ്യത പറഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം. ഒന്നോ രണ്ടോ സാധ്യതയല്ല. 72 ശതമാനത്തോളമാണ് അപകടസാധ്യതയത്രേ. സാരമുണ്ട് പേടിക്കണം എന്ന് തന്നെയാണ് ഇത് വിരൽ ചൂണ്ടുന്നത്.
അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് വെളിപ്പെടുത്തിയത്. ഇത് തടയാൻ നമ്മൾക്ക് വേണ്ടേ്രത ക്ഷമതയില്ലെന്നും നാസ തുറന്ന് സമ്മതിക്കുന്നു. ഒരു ഛിന്നഗ്രഹ പതനത്തെ നേരിടാൻ ഭൂമി എത്രത്തോളം പ്രാപ്തമാണെന്നും തയ്യാറെടുത്തിട്ടുണ്ടെന്നും വിലയിരുത്തുന്നതിന് വേണ്ടി ഒരു സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ചെടുത്താണ് അത് പ്രതിരോധിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്തിയത്. ഇത് വരെയും ഈ ഛിന്നഗ്രഹം തങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയത് അത്ഭുതമാണെന്നും നാസ പറയുന്നു.
ഏപ്രിലിൽ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോൻസ് ഇന്‌ററജൻസി ടേബിൾടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിൾടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്രേ. റിപ്പോർട്ട് അനുസരിച്ച് ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ 72 ശതമാനമാണ് സാധ്യത. കൃത്യമായി പറഞ്ഞാൽ 2038 ജൂലൈ 12ന് അതായത് പതിനാലേകാൽ വർഷം ആകുമ്പോൾ ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കും. മണിക്കൂറിൽ 16500 കിലോമീറ്റർ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമിട്ടുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാൽ ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീർഘകാല പാത എന്നിവ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു.
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പ്രകാരം , ജൂൺ 25 ന് രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപം കടന്നുപോകും. പിന്നീട് ജൂൺ 27 ന്, 2019 NJ എന്ന് പേരിട്ടിരിക്കുന്ന 64 അടി ഛിന്നഗ്രഹം 6,610,000 കിലോമീറ്റർ അകലെ കടന്നുപോകും. കൂടാതെ, അതേ ദിവസം തന്നെ, 7,200 അടി വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം 415029 (2011 UL21) ഭൂമിയോട് 6,640,000 കിലോമീറ്റർ അടുത്ത് എത്തും.
Discussion about this post