മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്തുണക്കുന്ന എട്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് മാറുന്നുവെന്നാണ് സൂചന. ഇവരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലില്‍ ആണഅ ഇവരുള്ളത്. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാരും നാല് സ്വതന്ത്രരുമാണ് ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിലുള്ളത്. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏഴ് പേരുടെ ഭൂരിപക്ഷമാണ് കമല്‍നാഥ് സര്‍ക്കാരിന് ഉള്ളതെന്നാണ് വിലയിരുത്തല്‍.
എംഎല്‍എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് തന്നെ ഈ വിവരം വിളിച്ചറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ ഭാനോട്ട് പറയുന്നു. ഗുരുഗ്രാമിലെ ഐടിസി മറാത്ത ഹോട്ടലില്‍ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാന്‍ വിടുന്നില്ലെന്നും ബിസാഹുലാല്‍ സിംഗ് പറഞ്ഞതായും തരുണ്‍ ഭാനോട്ട് ആരോപിച്ചു. ഫോണ്‍ കോള്‍ കിട്ടിയതിന് പിന്നാലെ മധ്യപ്രദേശിലെ രണ്ട് മന്ത്രിമാര്‍ ഉടനടി ഹോട്ടലിലെത്തിയെങ്കിലും അകത്തേക്ക് കയറാന്‍ അനുമതി പോലും നല്‍കാതെ തടയുകയായിരുന്നെന്നും തരുണ്‍ ഭാനോട്ട് ആരോപിച്ചു.്. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും മുന്‍ ബിജെപി മന്ത്രിയും നിലവില്‍ എംഎല്‍എയുമായ നരോത്തം മിശ്രയെയും ആണ് ഇതിനെല്ലാം ചരട് വലിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്നും, എംഎല്‍എമാര്‍ക്ക് കോഴ നല്‍കി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്ു. അതിന് തൊട്ടുപിറ്റേന്നാണ് ഈ നാടകീയ നീക്കങ്ങള്‍.
മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും നരോത്തം മിശ്രയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും 25 മുതല്‍ 35 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ദിഗ്‌വിജയ് സിംഗ് ആരോപിക്കുന്നു..231 അംഗനിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ മരിച്ചതിനാല്‍, നിലവില്‍ 228 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ അംഗബലം 114 ആണ്. ബിജെപി 107. ബാക്കിയുള്ള ഒമ്പത് സീറ്റുകളില്‍ രണ്ടെണ്ണം ബിഎസ്പിയുടേതാണ്. എസ്പിക്ക് ഒരു എംഎല്‍എയുണ്ട്. ഇപ്പോള്‍ പഞ്ചനക്ഷത്രഹോട്ടലിലുള്ള നാല് സ്വതന്ത്രരാണ് ബാക്കിയുള്ളവര്‍.
ഇത്തവണ ഏറെ കരുതലോടെയാണ് ബിജെപി നീക്കങ്ങളെന്നാണ് വിലയിരുത്തല്‍. കമല്‍നാഥ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനകത്ത് തന്നെ വലിയ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
Discussion about this post