പതിനാറുകാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. വെഞ്ഞാറമൂട് പോലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകും. കണ്ണൂർ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.
വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോള്‍ ഐഎസിലേക്ക് ചേരാൻ നിർബന്ധിച്ചുവെന്നും നിരന്തരമായ ഭീകരവാദ ആശയങ്ങളുടെ വീഡിയോ കാണിച്ചുവെന്നുമാണ് പതിനാറുകാരൻ വെഞ്ഞാറമൂട് പോലീസിൽ മൊഴി നൽകിയത്.
യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ യു.കെയിൽ താമസിച്ചു വരികയായിരുന്നു . പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവ് ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനു ശേഷമാണ്മതപരിവർത്തനം നടത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തായ വെമ്പായം സ്വദേശിയായ അൻസാർയുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ്കേസ്. ഈ വ്യക്തി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻശ്രമിച്ചു എന്നാണ് ആരോപണം. തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽതന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നുംകുട്ടി പറയുന്നു. തിരികെ യുവതിയും സുഹൃത്തും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ളഅനാഥാലയത്തിലാക്കി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട അനാഥാലയഅധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
അമ്മയുടെ സുഹൃത്തായ യുവാവ് നിരന്തരമായി ക്ലാസുകളെടുത്തിരുന്നെന്നാണ് കുട്ടിയുടെ മൊഴി. ഈ യുവാവ് ഉക്രെയ്നിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ആളാണ്. അമ്മ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചതെന്നും ഇയാൾ ആറ്റിങ്ങലിലെ മതപഠന ശാലയിലേക്ക് കൊണ്ടുപോയെന്നും കുട്ടിയുടെ മൊഴിയുണ്ട്.













Discussion about this post